Saturday, June 19, 2010

Lankaye snehicha Seetha

ഇന്ന് അങ്ങനെ Much awaited ആയി പോയി രാവന്‍ കണ്ടു.

ഈ പടം കാണാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം. ഹിന്ദി സംഭാഷണം കൊറച്ച് പിടിപാട്  വേണം. ഇല്ലേല്‍ ഊഹിച്ചു വായിച്ച പൂരിപ്പിച് എടുക്കണ്ടി വരും.

ആദ്യം പറയണ്ട കാര്യങ്ങള്‍ , ചായാഗ്രഹണം . സന്തോഷ്‌ ശിവന്‍ മികവു തെളിയിക്കുന്നു. ഗ്രീനെറി ഒക്കെ ഷൂട്ട്‌ ചെയ്തിരിക്കുന്നത് അതി മനോഹരം.
രണ്ടാമത്, സംഗീതം . റെഹ്മാന്‍ അതി മനോഹരമായി  കൈകാര്യം ചെയ്തിരിക്കുന്നു.  സിനിമ സോങ്ങ്സ് പോരാതെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ഒക്കെ കിടിലന്‍ .
സംവിധാനം. മണി രത്നം എന്നെന്നും വ്യത്യസ്തന്‍ . നന്നായി എടുത്തിരിക്കുന്നു.
കഥ: കേട്ട് ഭയപെട്ട പോലെ ഒന്നും അല്ലാതെ അധികം ബോര്‍ ആക്കാതെ തീര്‍ത്തു.

അഭിനയം: വിക്രം ഹിന്ദി പറയാന്‍ പോര എന്ന് തോന്നി ചില ഇടത്ത് . അഭിഷേക് ബച്ചന്‍ ചില സമയം നന്നായെങ്ങിലും ചില സമയം മികച്ചു നിന്നില്ല.
ഐശ്വര്യ റായി പതിവ് പോലെ ഭംഗി കൊണ്ട് എന്നെ കീഴ്പെടുത്തി. പക്ഷെ അഭിനയം ചില സന്കീര്‍ണനിമിഷങ്ങളില്‍ മോശമായി തോന്നി.

സംഭാഷണം: ഹിന്ദി ലോക്കല്‍ ആയി യുസ് ചെയ്തിട്ടുണ്ട്. അത് വളരെ ബുദ്ധിമുട്ട ഉണ്ടാക്കുകയും വിരസത ഉണര്‍ത്തുകയും ചെയ്തു. ചില കമ്പ്ലീറ്റ്‌ വരികള്‍ മനസിലാവാതെ പോയി.
സാധാരണ സൌത്ത് ഇന്ത്യന്‍സ് കണ്ടാല്‍ ഇഷ്ടപെടില്ല. അവര്‍ക്ക് തമിഴ് തന്നെ ശരണം.

സ്ക്രിപ്റ്റില്‍ ചില ഭാഗങ്ങള്‍ ഇച്ചിരി ഓവര്‍ ആയി തോന്നിയെങ്ങിലും പടം മൊത്തത്തില്‍ ഒരു വ്യതാസം ഉണ്ടായിരുന്നു.

പോസിറ്റീവ്സ് : ചായാഗ്രഹണം, മ്യൂസിക്‌ , സംവിധാനം , സ്ഥലങ്ങള്‍ , ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ .

നെഗറ്റീവ്സ് : സ്ക്രിപ്റ്റ്, കടിച്ചാല്‍ പൊട്ടാത്ത സംഭാഷണം, ചില നേരത്തെ അഭിനയം .

അവസാന വാക്ക് : 7/10 വരെ കൊടുക്കാം. പടം കണ്ടിരിക്കാം, മ്യൂസിക്‌ ആസ്വദിക്കാം. സ്ഥലം കണ്ടു വിസ്മരിക്കാം. ക്യാമറ കണ്ടു തരിക്കാം, പക്ഷെ പടം ഫീല്‍ ഗുഡ് ആയി തോന്നിയില്ല.

(തമിഴ് കാണാന്‍ പോയിട്ട് ബാക്കി വിശേഷങ്ങള്‍ .)

( റിവ്യൂ കണ്ടു ജഡ്ജ് ചെയ്യാതെ പടം കണ്ടു ജഡ്ജ് ചെയ്യുക. )

0 comments: