Monday, February 22, 2010

വന്നവന്‍ പോയപ്പോള്‍

Film              : Aagathan
Director       : Kamal
Theatre        : Thrissur Jos
Occupancy   : Balcony 70%.
Show           : Matinee

ഇന്ന് ആഗതന് പോയി.. ദിലീപ് പടത്തില്‍ വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. സാമാന്യം തെറ്റിലാത്ത ഡയലോഗ് ഡെലിവറി. കുറ്റിതാടി പുള്ളിക്ക് ഒരു നല്ല ലുക്ക്‌ കൊടുക്കുന്നു. കൊച്ചി രാജാവ്‌ കഴിഞ്ഞു ദിലീപിന്റെ ഒരു കുറ്റിതാടി കൂടി. ഡാന്‍സ് പോലും ഇപ്രാവശ്യം അധികം വൃതികേടില്ലാതെ ചെയ്ത പോലെ തോന്നി.
ചാരു പിന്നെ ഒരു ഭംഗിയുള്ള കുട്ട്യാനെന്നുള്ളതില്‍ ഒരു തര്‍ക്കവുമില്ല. പക്ഷെ അവളുടെ അഭിനയം എന്നെ അതിശയിപ്പിച്ചു, വേറെ അവളുടെ പടം ഒന്നും കാണാത്ത കാരണം ആവും. വളരെ നല്ല scope ഉള്ള ഒരു നടി. സത്യരാജ് വളരെ നല്ല ഒരു വില്ല്യന്‍ ആയി തോന്നി, എന്തെന്നാല്‍ ആ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്ന്റെ കഴിവ് തന്നെ. ബാക്കി ഉള്ളവര്‍ക്ക് വല്യ scope  ഒന്നും കണ്ടില്ല, ബിജു മോശംമല്ലാത്ത പ്രകടനം കാഴ്ച വെച്ചു.
പാട്ടുകള്‍ എല്ലാം എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു. " ഞാന്‍ കനവില്‍ " , "മഞ്ഞു മഴ കാട്ടില്‍ " എന്നാ പാട്ടുകള്‍ വളരെ അധികം പ്രിയപെട്ടതായി തോന്നി. ഔസേപ്പച്ചന്‍ വളരെ നല്ല ഒരു വര്‍ക്ക്‌ ചെയ്തിരിക്കുന്നു. സിനിമയുടെ തുടക്കത്തിലെ ടൈറ്റില്‍ ആര്‍ട്ട്‌ വളരെ നന്നായി തോന്നി. ഔട്ട്‌ ഓഫ് ബോക്സ്‌ ആര്‍ട്ട്‌ സംവിധാനം ആയിരുന്നു. ക്യാമറയും വളരെ നല്ല വര്‍ക്ക്‌ ആയി തോന്നി.
സ്റ്റോറി പകുതി വരെ വളരെ നന്നായി മുന്നോട്ടു പോയി. ഒരു നല്ല സെന്റിമെന്‍സും ഒരു നല്ല പ്രണയവും ഒക്കെ ആയി ഇന്റെര്‍വല്‍ ഓടി എത്തിയതായി തോന്നി. പക്ഷെ അത് കഴിഞ്ഞു പതിവ് പോലെ കഥ കൊറച്ച് ബോര്‍ ആയപോലെ തോന്നി. ക്ലൈമാക്സ്‌ കൊരച് കൂടെ നന്നായി എടുക്കാമായിരുന്നു എന്ന് തോന്നി. പക്ഷെ അധികം കൊമ്പ്ലെക്ഷ് അല്ലാതെ അടിഇടി ഒഴിവാക്കി നന്നായി അവസാനിപ്പിച്ചു.
ഇതില്‍ ഒഴിവാക്കമായിരുന്നത്, ദിലീപിനെ നല്ലവന്‍ ആയി ചിത്രീകരിക്കാന്‍ എടുത്തു പാവങ്ങളെ സഹായിക്കുന്ന ഫ്രെയിംകള്‍ ആണ്. അവ ഇത്തിരി ഓവര്‍ ആയി തോന്നി. തിയേറ്ററില്‍ കൂവല്‍ കേട്ടതും ഇവിടെ ആയിരുന്നു..
Overall , പടം കൊള്ളം, പാട്ടുകള്‍ ഉഗ്രന്‍, ക്ലൈമാക്സ്‌ സഹിക്കാം.
Rating - 4/5

0 comments: