Sunday, January 17, 2010

ബിസ്ലേരി ഉണ്ടോ ബിസ്ലേരി

ഞാന്‍ രാജാക്കന്മാരുടെയും സോലോമന്റെയും പട്ടുനൂല്‍പുഴുക്കളുടെയും നാടായ മൈസൂര്‍ വിട്ടു തലസ്ടാന നഗരിയായ ബാംഗ്ലൂര്‍ ചേക്കേറിയ കാലം. മൈസോരിലെ എന്റെ 3 വര്‍ഷത്തെ താമസം എന്നെ ഒരു കൊച്ചു കന്നടിഗ ആക്കി എന്നാ അഹങ്ഗാരത്തോടെ ഞാന്‍ ഈ കൊച്ചു ഗാര്‍ഡന്‍ സിറ്റിയെ നേരിടാന്‍ ഇറങ്ങി പുറപെട്ടു. മനസ്സില്‍ കന്നടം അറിയാം എന്നുള്ള അഹങ്ഗാരവും സിരകളില്‍ മൈസോരിന്റെ സ്പിരിറ്റും കൊണ്ട് നടന്ന സമയത്ത് എന്നെ ഇവിടത്തെ കുറച്ചു കൂട്ടുകാര്‍ വീട്ടിലേക്കു ക്ഷണിച്ചു. പാതിരാത്രി വരെ ചീട്ടു കളിയും ബാക്കി പകല്‍ ഗോളടിയും ആയി ഒരു ശനിയായ്ച്ച കഴിച്ചു കൂട്ടാം എന്ന് വിചാരിച്ചു ഞാനും സമ്മതിച്ചു.
ബാംഗ്ലൂര്‍ലെ ട്രാഫിക്‌, മൈസൂരിലെ പെന്‍കിടാങ്ങള്‍ , ഓഫീസിലെ കുതികാല്‍ വെട്ടുകള്‍ എന്നിങ്ങനെ നിത്യോപയോഗ സാധനങ്ങളെ കുറിച്ച പരാമര്‍ശിച്ചു യാത്ര ചെയ്തു ഞങ്ങള്‍ അത്താഴം കഴിക്കാന്‍ കയറി. കയറി ഇരുന്നപ്പോള്‍ തന്നെ ഒരു പാവം പയ്യന്‍ കുറച്ച ഗ്ലാസ്‌ വെള്ളവും കൊണ്ട് വെച്ച് പോവാന്‍ തുടങ്ങി. ഇത് കണ്ട ഞാന്‍, "എന്റെ മഹിമ പ്രചരിപ്പിക്കാന്‍ ഇത് തന്നെ പറ്റിയ അവസരം" എന്ന് വിചാരിച്ച് പയ്യനെ തിരിച്ചു വിളിപ്പിച്ചു അവനോടു വളരെ സിമ്പിള്‍ ആയി "ബിസി നീര്‍ ബേക്കു" (ചൂട് വെള്ളം വേണം ഇന്‍ കന്നഡ) എന്ന് പറഞ്ഞു. പയ്യന്‍ ഉടനെ ഏതാണ്ട് ജുറാസ്സിക് പാര്‍കിലെ ദിനോസറിനെ നോക്കുന്ന പോലെ എന്നെ നോക്കി. ചുറ്റുമുള്ള മഹാന്മാര്‍ എന്നെ E.T യിലെ ജീവിയെ പോലെ നോക്കാനാണ് താല്പര്യം കാണിച്ചത്.
ഇതൊന്നും കണ്ടു മനസിലാവാത്ത ഞാന്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു..
"ബിസി നീര്‍ ബേക്കു".
ഉടന്‍ തന്നെ പയ്യന്‍സ് എന്നെ നോക്കി
"ബിസ്ലേരി വേണോ ബിസ്ലേരി?"
ഉടന്‍ തന്നെ ആനയും സോഡയും ശാഹിദ് കപൂറും (ഫ്രണ്ട്സ് എന്ന് ഞാന്‍ നേരത്തെ സംബോദന ചെയ്ത ഐറ്റംസ്)കൂടി ചിരി തുടങ്ങി.
ബങ്ങലൂരില്‍ വന്നു മലയാളി ഹോട്ടലില്‍ കേറി കന്നടത്തില്‍ പറയാന്‍ ശ്രമിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്ന് അപ്പോള്‍ എനിക്ക് വെളിപാടുണ്ടായി. പകല്‍ നദ്ദക്കുന്ന ഗോളടി മത്സരത്തിലേക്ക് എന്റെ പേര് ചോദിച്ചു എഴുതി ഞാന്‍ കൊടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ആ ബഹളവും പൊകപടലവും മാറി ഞാന്‍ പതുക്കെ മുന്നില്‍ ഇരുന്ന ഗ്ലാസ്‌ എടുത്തു തോണ്ടയിലോട്ടു കമഴ്ത്തിയപ്പോള്‍ രണ്ടാമതൊരു കാര്യവും മനസിലായി. പയ്യന്‍ ആദ്യം കൊണ്ട് വെച്ചത് നല്ല അന്നകരിനീന ചൂടുവെള്ളം ആയിരുന്നു. ഇതൊന്നും മനസിലാക്കാതെ കന്നടം എടുത്തു പ്രയോഗിച്ച ഞാന്‍ അണ്ണാക്ക് കരിഞ്ഞു സംഗതി ഇല്ലാത്ത ഒരു ഗോള്‍ പോസ്റ്റ്‌ ആയി മാറി ആ ആഴ്ച മുതല്‍ .


അവസാന വാക്ക്: ബാംഗ്ലൂര്‍ നടക്കുമ്പോള്‍ കഴിവതും മലയാളം (എല്ലാവര്ക്കും അറിയാം) , തമിഴ് (പാര്‍ട്ടി വക അടി പാര്‍സല്‍ കിട്ടും) , കന്നടം(കണ്‍ട്രികള്‍ എന്ന് ആള്‍കാര്‍ കരുതും) ഭാഷകള്‍ ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ള കാരണം കാരണം പറയാതിരിക്കുക. ഹിന്ദി അല്ലേല്‍ ആംഗലേയം ഉപയോഗിച്ച് ശീലിച്ചാല്‍ തടിയും മാനവും രക്ഷപെടും.

0 comments: